Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പന്ന വനിത ലിലിയാൻ ബെറ്റെൻകോർട് നിര്യാതയായി

liliane-beteencourt

പാരിസ് ∙ ലോകത്തിലെ ഏറ്റവും സമ്പന്ന വനിതയെന്നു പേരുകേട്ട,  സൗന്ദര്യ വർധക ബ്രാൻഡായ ലോറിയൽ സ്ഥാപനങ്ങളുടെ മുൻ ഉടമ ലിലിയാൻ ബെറ്റെൻകോർട് (94) നിര്യാതയായി. ബുധനാഴ്ച രാത്രി പാരിസിലായിരുന്നു അന്ത്യം. മകൾ ഫ്രാൻകോയിസ് ഇ മെയിൽ വഴിയാണു മരണവിവരം പുറംലോകത്തെ അറിയിച്ചത്. ദീർഘകാലമായി അസുഖ ബാധിതയായിരുന്നു.  പതിനഞ്ചാം വയസ്സിൽ ലോറിയൽ ഫാക്ടറിയിൽ ജോലിക്കാരിയായി തുടങ്ങി പിന്നീട് ഉടമയായി മാറിയ ചരിത്രമാണു ലിലിയാന്റേത്. ഫോർബ്സ് പട്ടികയിൽ ചരിത്രത്തിലെ ഏറ്റവും സമ്പന്നയായ വനിതയും ലിലായൻ ആണ്.