Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലബാമ: ട്രംപിന്റെ സ്ഥാനാ‍ർഥിയെ പാർട്ടി തള്ളി

USA-VIETNAM/

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു കനത്ത തിരിച്ചടി നൽകി അലബാമയിലെ റിപ്പബ്ലിക്കൻ വോട്ടർമാർ. യുഎസ് സെനറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പ്രൈമറിയിൽ ട്രംപ് പിന്തുണച്ച ലുഥർ സ്ട്രെയ്ഞ്ച് പരാജയപ്പെട്ടു. മുൻ ന്യായാധിപനും യാഥാസ്ഥിതിക നേതാവുമായ റോയ് മൂർ ആണു ജയിച്ചത്. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ രൂപപ്പെട്ട കടുത്ത എതിർപ്പിന്റെ പ്രതിഫലനമാണിതെന്നു വിലയിരുത്തപ്പെടുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ ഡഗ് ജോൺസിനെയാണു ഡിസംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റോയ് മൂർ നേരിടുക. അലബാമ സെനറ്ററായിരുന്ന ജെഫ് സെഷൻസിനെ ട്രംപ് അറ്റോർണി ജനറലായി നിയമിച്ചതിനെത്തുടർന്നാണ് ഒഴിവു വന്നത്.