Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്‌സ്​ഫഡ് കോളജ് കവാടത്തിലെ സൂ ചിയുടെ ചിത്രം നീക്കി

FILES-SINGAPORE-MYANMAR-POLITICS-UNREST-UN-RIGHTS ഓങ് സാൻ സൂ ചി

ലണ്ടൻ ∙ ഓക്‌സ്‌ഫഡ് സർവകലാശാലയിലെ സെന്റ് ഹ്യൂസ് കോളജിന്റെ മുഖ്യകവാടത്തിൽ സ്ഥാപിച്ചിരുന്ന മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചിയുടെ ഛായാചിത്രം അധികൃതർ നീക്കി. മ്യാൻമറിൽ രോഹിൻഗ്യ വംശജർ നേരിടുന്ന വംശീയാതിക്രമത്തിന്റെ പേരിൽ സൂ ചിക്കെതിരെ വിമർശനം ശക്തമായതിനിടെയാണിത്. 1976ൽ സെന്റ് ഹ്യൂസ് കോളജിൽനിന്നാണു സൂ ചി ബിരുദം നേടിയത്.

1999 ലാണ് കോളജ് കവാടത്തിൽ സൂ ചിയുടെ ചിത്രം സ്ഥാപിച്ചത്. ഓക്‌സ്ഫഡിൽ പ്രഫസറായിരുന്ന അവരുടെ ഭർത്താവ് മൈക്കിൾ അരിസിന് 1997ൽ ചിത്രകാരൻ ചെൻ യാനിങ് വരച്ചുനൽകിയ ചിത്രം, അദ്ദേഹത്തിന്റെ മരണശേഷം കോളജിനു ലഭിക്കുകയായിരുന്നു. പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു തൊട്ടുമുൻപ് കവാടത്തിലെ പെയിന്റിങ് മാറ്റിയതിനു പിന്നിൽ സൂ ചിക്കെതിരെ ഉയർന്ന ആരോപണങ്ങളാണെന്നു പറയുന്നു. എന്നാൽ, മറ്റൊരു പുതിയ പെയിന്റിങ് ലഭിച്ചതിനാൽ പഴയതു മാറ്റുന്നുവെന്നാണു കോളജ് നൽകുന്ന വിശദീകരണം. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയും ഇതേകോളജിലെ പൂർവവിദ്യാർഥിയാണ്.