Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ലൈവിൽ മാർപാപ്പ

Pope Francis

വത്തിക്കാൻ സിറ്റി ∙ കുട്ടികൾക്കു നേരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗം ഫെയ്‌സ്ബുക് വഴി തൽസമയം സംപ്രേഷണം ചെയ്തു.

ഡിജിറ്റൽ ലോകത്തെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു റോമിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ സാധ്യതകൾ ദുരുപയോഗം ചെയ്തു കുട്ടികളെ ചൂഷണം ചെയ്യുന്നതു തടയാൻ ഇന്റർനെറ്റ് കമ്പനികൾ നടപടി കൈക്കൊള്ളണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.