Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തോലിക്കാ സഭയ്ക്ക് 35 വിശുദ്ധർ കൂടി

വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മൂന്നു കുട്ടികൾ ഉൾപ്പെടെ 35 പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന മധ്യേ ആയിരുന്നു പ്രഖ്യാപനം. ഇതിൽ 30 പേരും 1645 ൽ ബ്രസീലിൽ ഡച്ച് കാൽവനിസ്റ്റുകൾ കൊലപ്പെടുത്തിയവരാണ്.

മൂന്നു കുട്ടികൾ പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതിനു കൊലചെയ്യപ്പെട്ടവരാണ്. മറ്റു രണ്ടു പേർ 1739 ൽ ഇറ്റലിയിൽ കൊല്ലപ്പെട്ട വൈദികനും ഇരുപതാം നൂറ്റാണ്ടിൽ സ്പെയിനിൽ കൊല്ലപ്പെട്ട വൈദികനുമാണ്.