Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്ലാഡിമിർ ‍പുടിനെ നേരിടാൻ സെനിയ

Ksenia Sobchak

മോസ്കോ∙ റഷ്യൻ തിരഞ്ഞെടുപ്പിനു ഗ്ലാമർ തിളക്കമേറ്റി മോഡലും നടിയുമായ സെനിയ സോബ്ചക് (35) സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ രാഷ്ട്രീയ ഗുരുവായ അനൊറ്റലി സോബ്ചക്കിന്റെ മകളാണു സെനിയ. തൊണ്ണൂറുകളിൽ സെന്റ് പീറ്റേഴ്സ്ബർഗ് മേയറായിരുന്ന സോബ്ചക്കാണു പുടിനെ ഡപ്യൂട്ടി മേയറാക്കി രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. 

‘വയസ്സായ രാഷ്ട്രീയക്കാരെക്കൊണ്ടു മടുത്തു’ എന്ന പ്രസ്താവനയോടെയാണു സെനിയ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 2018 മാർച്ചിലാണു റഷ്യയിൽ തിരഞ്ഞെടുപ്പ്. 

ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാൻ ഗ്ലാമർ താരത്തെ രംഗത്തിറക്കി പുടിന്റെ തന്ത്രമാണെന്നു കരുതുന്നവരുമുണ്ട്.

related stories