Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു കാറല്ല, വെടിയുണ്ട; ബ്ലഡ്ഹൗണ്ട് സൂപ്പർസോണിക് ആദ്യ ഓട്ടം നടത്തി‌

bloodhound

ലണ്ടൻ∙ നീലനിറമുള്ള ശരീരവും ഓറഞ്ച് നിറമുള്ള ചിറകുമുള്ള ആ ഭീമൻ പക്ഷി കുതിച്ചുപായുന്നതു കാണാൻ ജനക്കൂട്ടം തടിച്ചുകൂടി. മണിക്കൂറിൽ 1610 കിലോമീറ്റർ വേഗം എന്ന ലക്ഷ്യം കൈവരിച്ചു ലോകത്തിലെ ഏറ്റവും വേഗമുള്ള കാറാകാൻ ഒരുങ്ങുന്ന ബ്ലഡ് ഹൗണ്ടിന്റെ ആദ്യപരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു.

യുദ്ധ വിമാനത്തിന്റെ ജെറ്റ് എൻജിൻ ഘടിപ്പിച്ചിറങ്ങിയ ബ്ലഡ്ഹൗണ്ട് മണിക്കൂറിൽ 320 കി.മീ. വേഗം ഒൻപതു സെക്കൻഡിനുള്ളിൽ താണ്ടി. ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ (മണിക്കൂറിൽ 763 കി.മീ) കാറോടിച്ചയാൾ എന്ന ബഹുമതി സ്വന്തമായുള്ള ബ്രിട്ടിഷ് പൈലറ്റ് ആൻഡി ഗ്രീനാണു ബ്ലഡ്ഹൗണ്ട് ഓടിച്ചത്. ബ്ലഡ്ഹൗണ്ടിന്റെ ചെലവ് 510 കോടി രൂപ വരുമെന്നാണു കരുതപ്പെടുന്നത്.