Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ പരസ്യങ്ങളിൽ പുതിയ നയവുമായി ഫെയ്സ്ബുക്

Facebook loescht falsche Profile

ന്യൂയോർക്ക്∙ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പരസ്യങ്ങൾക്കു പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി ഫെയ്സ്ബുക്. കമ്പനിയുടെ സിഇഒ മാർക്ക് സക്കർബർഗ് തന്റെ ഫെയ്സ്ബുക് അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ നേതൃത്വത്തിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ വൻ പ്രചാരണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പരസ്യങ്ങൾ ‘പൊളിറ്റിക്കൽ ആഡ്സ്’ എന്ന ലേബലോടെയാകും എത്തുക.

കൂടാതെ, പരസ്യങ്ങൾ നൽകുന്ന മൽസരാർഥികൾ ഇക്കാര്യം കമ്പനിയെ മുൻകൂട്ടി അറിയിക്കണം. പുതിയ മാറ്റങ്ങൾ കാനഡയിലാകും ആദ്യം പരീക്ഷിക്കുക.