Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിനു പോലുമറിയാം ഒബാമയെ!

sheep

ലണ്ടൻ∙ മുഖങ്ങൾ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യർക്കു മാത്രമല്ല, ചെമ്മരിയാടിനുമുണ്ടെന്നു കേംബ്രിജ് സർവകലാശാലാ ഗവേഷകർ. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ബ്രിട്ടിഷ് നടി എമ്മ വാട്സന്റെയും മറ്റും ഫോട്ടോ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിലാണു രസകരമായ കണ്ടെത്തൽ. ആട്ടിൻകൂടിന്റെ ഒരറ്റത്ത് സെലിബ്രിറ്റികളുടെ പടങ്ങൾ കംപ്യൂട്ടർ സ്ക്രീനിൽ കാണിച്ചുകൊടുത്തായിരുന്നു പരിശീലനം. സൂക്ഷിപ്പുകാരുടെയോ മറ്റാരുടെയെങ്കിലുമോ പടങ്ങൾ കൂടി ഒപ്പം വച്ച് സെലിബ്രിറ്റി പടം ആടുകൾ തിരിച്ചറിഞ്ഞാൽ സമ്മാനമായി തീറ്റ കൊടുക്കുന്നതായിരുന്നു പരിശീലന രീതി.

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, അഭിനേതാക്കളായ ജേക്ക് ജിലൻഹാൾ, എമ്മ വാട്സൻ, ബിബിസി അവതാരക ഫിയന ബ്രൂസ് തുടങ്ങിയവരുടെ മുഖം വളരെ പെട്ടെന്നു തിരിച്ചറിഞ്ഞുതുടങ്ങിയതോടെ ആടുബുദ്ധി സമ്മതിച്ചുകൊടുത്തെന്നാണു ഗവേഷകർ പറയുന്നത്.