Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രെക്സിറ്റിന് മുഹൂർത്തം കുറിച്ചു; 2019 മാർച്ച് 29നു രാത്രി 11ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും

ലണ്ടൻ∙ യൂറോപ്യൻ യൂണിയൻ വിടാനുള്ള തീയതിയും സമയവും കുറിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പാർലമെന്റിൽ ചർച്ച ചൊവ്വാഴ്ച മുതൽ. ബ്രെക്സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ചാണു 2019 മാർച്ച് 29നു രാത്രി 11ന് എല്ലാ ചർച്ചകളും നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്ന മേയുടെ പ്രഖ്യാപനം.

എന്തു പ്രതിസന്ധിയുണ്ടായാലും ബ്രെക്സിറ്റ് സാധ്യമാക്കുമെന്നു പ്രമുഖ ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനിടെ, ചർച്ചകളുടെ ആറാം ഘട്ടവും കാര്യമായ പുരോഗതിയില്ലാതെ പൂർത്തിയായി.

നഷ്ടപരിഹാരത്തുക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിട്ടന്റെ നിലപാടറിയിക്കാൻ യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്റർ മിഷേൽ ഗാർണിയർ രണ്ടാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.