Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺ പോൾ ഒന്നാമൻ മാർപാപ്പ ധന്യപദവിയിൽ

John Paul I

വത്തിക്കാൻ സിറ്റി∙ മുപ്പത്തി മൂന്നു ദിവസം മാത്രം മാർപാപ്പയായിരുന്ന ജോൺ പോൾ ഒന്നാമനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ആദ്യപടിയായി ധന്യപദവിയിലേക്ക് ഉയർത്തി. ഇതു സംബന്ധിച്ച കൽപനയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു. ഇനി ജോൺ പോൾ ഒന്നാമന്റെ പേരിൽ നടന്ന ഒരു അദ്ഭുതത്തിന്റെ സ്ഥിരീകരണമാണു നടക്കേണ്ടത്. ഇതോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തും.

അടുത്ത അദ്ഭുതം കൂടി സ്ഥിരീകരിക്കുമ്പോഴാണു വിശുദ്ധരുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുക. വെനീസിലെ കർദിനാളായിരുന്ന ആൽബിനോ ലുസിയാനി 1978 ഓഗസ്റ്റ് 26ന് ആണു ജോൺ പോൾ ഒന്നാമൻ എന്ന പേരിൽ മാർപാപ്പയായി സ്ഥാനമേൽക്കുന്നത്.

33 ദിവസത്തിനുശേഷം സെപ്റ്റംബർ 28നു ഹൃദയാഘാതത്തെത്തുടർന്നു കാലം ചെയ്തു.