Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് അനുമതി ജൂൺ 24 മുതൽ; ബാധിക്കുക 13 ലക്ഷം വിദേശി ഡ്രൈവർമാരെ

Driving-lady

ജിദ്ദ∙ സൗദിയിൽ സ്ത്രീകൾക്ക് അടുത്ത വർഷം ജൂൺ 24 മുതൽ വാഹനമോടിക്കാം. ജൂൺ മുതൽ ഡ്രൈവിങ് അനുവദിക്കാൻ സെപ്റ്റംബറിൽ തീരുമാനിച്ചെങ്കിലും ഇപ്പോഴാണു തീയതി നിശ്ചയിച്ചത്. തീരുമാനം നടപ്പാകുന്നതോടെ വീട്ടു ഡ്രൈവർമാരായി ജോലിചെയ്യുന്ന 13 ലക്ഷം വിദേശികളുടെ ജോലി അനിശ്ചിതത്വത്തിലാകും.

87.2% സൗദി കുടുംബങ്ങളും വീട്ടു ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്. സ്ത്രീകൾക്കു ഡ്രൈവിങ്ങിന് അനുമതിയില്ലാതിരുന്നതിനാൽ ഇതുവരെ ഇവരുടെ സേവനം അനിവാര്യമായിരുന്നെങ്കിലും ഇനി സ്ഥിതി മാറും. 1200 സൗദി റിയാലാണ് (ഏകദേശം 20,400 രൂപ) വീട്ടുഡ്രൈവർമാരുടെ ശരാശരി ശമ്പളം.

ഇത്തരത്തിൽ ചെലവാകുന്ന 3300 കോടി റിയാലിൽ (ഏകദേശം 56,100 കോടിരൂപ) വലിയൊരു പങ്ക് പുതിയ തീരുമാനം വഴി സമ്പദ്‌വ്യവസ്ഥയ്ക്കു ലാഭമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

സ്ത്രീകൾക്കായുള്ള ഡ്രൈവിങ് പരിശീലന, ബോധവൽക്കരണ നടപടികൾ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡ്രൈവിങ് സ്കൂളുകളിൽ വനിതാ പരിശീലകരുമുണ്ടാകും.