Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ സമ്മതിച്ചു; ബർഗറിൽ ചീസ് നടുക്കുതന്നെ

burger

ന്യൂയോർക്ക് ∙ അങ്ങനെ ആ തർക്കം പരിഹരിച്ചു; ബർഗറിൽ ചീസ് വയ്ക്കേണ്ടതു നടുക്കു തന്നെയെന്നു ഗൂഗിൾ സമ്മതിച്ചു. ഗൂഗിളിന്റെ ബർഗർ ഇമോജിയെച്ചൊല്ലി ട്വിറ്ററിൽ തർക്കമാരംഭിച്ചതു കഴിഞ്ഞമാസം അവസാനത്തോടെയാണ്. ആപ്പിളിന്റെയും ഗൂഗിളിന്റെയും ബർഗർ ഇമോജികൾ പോസ്റ്റ് ചെയ്ത് ചർച്ചയ്ക്കു തുടക്കമിട്ടത് ഇംഗ്ലിഷ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ തോമസ് ബക്ഡൽ.

ആപ്പിൾ ഇമോജിയിൽ ബർഗറിന്റെ നടുക്കാണു ചീസ് വച്ചിരുന്നത്, ഗൂഗിളിന്റേതിൽ താഴെയും. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നു ബക്ഡൽ ആവശ്യപ്പെട്ടു. ‘എല്ലാ പണികളും മാറ്റിവച്ച് ഇക്കാര്യത്തെപ്പറ്റി ആലോചിക്കും’ എന്നു പറഞ്ഞ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും രംഗത്തെത്തിയതോടെ ചർച്ച കൊഴുത്തു. പിന്നീട്, ഗൂഗിളിന്റെ സിയാറ്റിൽ ഓഫിസിൽ ജീവനക്കാർക്കു തങ്ങളുടെ ഇമോജിയുടെ മാതൃകയിലുള്ള ബർഗർ വിളമ്പുകയും ചെയ്തു. പക്ഷേ, അടുത്ത ആൻഡ്രോയ്ഡ് അപ്ഡേറ്റിൽ (8.1) ബർഗർ ഇമോജിയിൽ ചീസ് നടുക്കുതന്നെ വയ്ക്കാൻ ഗൂഗിൾ തീരുമാനിക്കുകയായിരുന്നു.