Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6400 കോടി രൂപ വിട്ടുനൽകി; സൗദി രാജകുമാരനു മോചനം

റിയാദ് ∙ സൗദി അറേബ്യയിൽ അഴിമതിക്കേസിൽ അറസ്റ്റിലായ മിതെബ് ബിൻ അബ്ദുല്ല രാജകുമാരനെ, 6400 കോടി രൂപയുടെ സ്വത്ത് (100 കോടി ഡോളർ) വിട്ടുനൽകാമെന്നു സമ്മതിച്ചതിനെ തുടർന്നു മോചിപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അന്തരിച്ച അബ്ദുല്ല രാജാവിന്റെ മകനായ മിതെബിനെ (65) സൗദി നാഷനൽ ഗാർഡ് മേധാവി സ്ഥാനത്തു നിന്നു നീക്കിയതിനു തൊട്ടുപിന്നാലെയാണ് ഈമാസം ആദ്യം അറസ്റ്റ് ചെയ്തത്.