Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമത്തിൽ പ്രിയങ്കരൻ ഒബാമ

സാൻഫ്രാൻസിസ്കോ∙ നിരന്തരം ട്വീറ്റ് ചെയ്ത് വാർത്തയിൽ നിറയുന്നതു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണെങ്കിലും ഈ വർഷം ഏറ്റവും ജനപ്രീതി നേടിയ ട്വീറ്റുകൾ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടേത്. 2017ലെ ജനപ്രിയ പത്തു ട്വീറ്റുകളിൽ മൂന്നും ഒബാമയുടേതാണ്; ട്രംപിന്റെ ഒരു ട്വീറ്റ് പോലുമില്ല! ട്രംപിന് ഒന്നാം സ്ഥാനം ഏറ്റവും കൂടുതൽ ട്വീറ്റുകൾക്ക് വിഷയമായ വ്യക്തിയെന്ന നിലയിൽ മാത്രം. നെൽസൻ മണ്ടേലയുടെ വാക്കുകൾ ഉദ്ധരിച്ച ഒബാമയുടെ ട്വീറ്റ് പങ്കുവയ്ക്കപ്പെട്ടത് 17 ലക്ഷം തവണ. ഷാർലറ്റ്‌സ്‌വി‌ൽ പ്രക്ഷോഭപശ്ചാത്തലത്തിൽ, വംശീയവിവേചനത്തിനെതിരെയുള്ള ഈ ട്വീറ്റ് ലൈക്കുകളുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുമാണ്.