Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലം: യുഎസിനെ എതിർപ്പറിയിച്ച് സൗദി

റിയാദ് ∙ സമാധാന ഉടമ്പടിയിലെത്തും മുന്‍പേ ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റിയാല്‍ അതു മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചു. പ്രദേശത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ചു സമാധാന ഉടമ്പടിയിലെത്തും മുന്‍പ് യുഎസ് ഏതെങ്കിലും വിധത്തില്‍ ഇടപെടുന്നതു സമാധാനശ്രമങ്ങളെ ബാധിക്കുമെന്നു സൽമാൻ രാജാവ് പറഞ്ഞു.