Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിയിൽ കോടതി അറിയിപ്പ് ഇ–മെയിലിലും എസ്എംഎസിലും

റിയാദ്∙ സൗദി അറേബ്യയിൽ കോടതി അറിയിപ്പുകൾ ഇനി ഇ–മെയിൽ, എസ്എംഎസ് എന്നിവ മുഖേനയും കൈമാറും. ഔദ്യോഗിക അറിയിപ്പു സംവിധാനങ്ങളിൽ ഇവ കൂടി ഉൾപ്പെടുത്തി സൽമാൻ രാജാവ് ഉത്തരവിറക്കി.

നീതിന്യായ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം സഹായകരമാകുമെന്നു നിയമമന്ത്രി വാലിദ് അൽ സമാനി അറിയിച്ചു.