Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമയും ഹിലറിയും പ്രിയപ്പെട്ടവർ

Donald Trump, Barack Obama ട്രംപും ഒബാമയും

വാഷിങ്ടൻ ∙ അമേരിക്കക്കാരുടെ പ്രിയപ്പെട്ടവർ ബറാക് ഒബാമയും ഹിലറി ക്ലിന്റനും. തുടർച്ചയായ പത്താം വർഷമാണ് ഒബാമ ഏറ്റവും പ്രിയപ്പെട്ട യുഎസ് പുരുഷനായതെങ്കിൽ, 16–ാം വർഷമാണു പ്രിയ സ്ത്രീയായി ഹിലറി തിര‍ഞ്ഞെടുക്കപ്പെടുന്നത്. 51 യുഎസ് സംസ്ഥാനങ്ങളിൽ നടത്തിയ ഗാലപ് സർവേയിൽ ഒബാമയ്ക്കു 17% വോട്ടു കിട്ടിയപ്പോൾ, രണ്ടാം സ്ഥാനത്തുള്ള പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനു കിട്ടിയതു 14%. ഹിലറിക്ക് 9% വോട്ടു കിട്ടിയപ്പോൾ, മുൻ പ്രഥമവനിത മിഷേൽ ഒബാമ 7% വോട്ടു നേടി. പ്രഥമവനിത മെലനിയ ട്രംപിന് ഒരു ശതമാനം മാത്രം.