Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി അറസ്റ്റ്: അബ്ദുല്ല രാജാവിന്റെ മക്കൾക്ക് മോചനം

റിയാദ്∙ അഴിമതിക്കേസിൽ അറസ്റ്റിലായ രണ്ടു രാജകുമാരന്മാരെ സൗദി അറേബ്യ മോചിപ്പിച്ചതായി റിപ്പോർട്ട്. മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കളായ മിഷാൽ, ഫൈസൽ എന്നിവരെയാണ് അനധികൃത സ്വത്ത് സർക്കാരിനു കൈമാറിയതിനെ തുടർന്നു വിട്ടയച്ചത്. അതേസമയം, ഇവരുടെ സഹോദരൻ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ ഇപ്പോഴും തടവിലാണ്. അബ്ദുല്ല രാജാവിന്റെ മറ്റൊരു മകൻ മിതെബിനെ 100 കോടി ഡോളറിന്റെ സ്വത്ത് വിട്ടുനൽകിയതിനെ തുടർന്നു കഴിഞ്ഞമാസം അവസാനം മോചിപ്പിച്ചിരുന്നു. വിധി ആറിലേക്ക് മാറ്റി.