Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെറിനെ ഡാലസ് എന്നും സ്മരിക്കും

Sherin Mathews

ഹൂസ്റ്റൺ∙ മലയാളി ദമ്പതികളുടെ വളർത്തുപുത്രി ഷെറിൻ മാത്യൂസിനു ഹൂസ്റ്റണിൽ സ്മാരകം. ഡാലസിൽ ഷെറിൻ അന്ത്യവിശ്രമംകൊള്ളുന്ന റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ ഗ്രാനൈറ്റിൽ തീർത്ത ബെഞ്ച് ആണ് ഇനി ആ ദുഃഖപുത്രിയുടെ സ്മരണ ഉണർത്തുക.

സെമിത്തേരിയിൽ ശിശുക്കളെ അടക്കുന്ന ഭാഗത്താണ് ഈ ബെഞ്ച്. ഷെറിന്റെ പേരിനോടൊപ്പം ‘മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതങ്ങൾ എക്കാലവും നിലനിൽക്കും’ എന്ന കുറിപ്പും കൊത്തിവച്ചിട്ടുണ്ട്. മൂന്നാം വയസ്സിൽ പൊലിഞ്ഞ ഇന്ത്യൻ ബാലികയ്ക്കു സ്മരണാഞ്ജലി അർപ്പിക്കാൻ ധാരാളംപേർ എത്തിയിരുന്നു.

related stories