Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമൻ ചൂര; കിട്ടിയത് രണ്ടു കോടി രൂപ

Fish

ടോക്കിയോ ∙ ചൂരമൽസ്യം തൂക്കിയപ്പോൾ 405 കിലോ. വാശിക്കു ലേലം വിളിച്ചപ്പോൾ കിട്ടിയതു രണ്ടു കോടി രൂപ. ലോകത്തിലെ ഏറ്റവും വലിയ മൽസ്യ ചന്തയായ സൂക്കിചിയിൽ പുതുവൽസരത്തോടനുബന്ധിച്ചു നടക്കാറുള്ള പരമ്പരാഗത ലേലത്തിലാണു വൻതുക കിട്ടിയത്. ഇത്തരം ചൂര ഏറ്റവുമധികം ഭക്ഷിക്കുന്നതു ജപ്പാൻകാരാണ്. അതിനാൽ തന്നെ ഇവ വംശനാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ശാന്തസമുദ്രത്തിൽ ഇത്തരം ചൂരയുടെ 97 ശതമാനവും ഇല്ലാതായിട്ടുണ്ടെന്നാണു കണക്ക്. വംശനാശഭീഷണിയുള്ള മൽസ്യങ്ങളെ പിടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി നിയമനിർമാണം കൊണ്ടുവരാനുള്ള ആലോചനയിലാണു ജപ്പാൻ.