Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽ സാൽവദോറിൽ നിന്നുള്ളവരെ യുഎസ് മടക്കി അയയ്ക്കും

salvador

വാഷിങ്ടൻ ∙ എൽ സാൽവദോറിൽ നിന്നുള്ള രണ്ടുലക്ഷത്തോളം കുടിയേറ്റക്കാർക്കു യുഎസ് നൽകിവരുന്ന സംരക്ഷണം അവസാനിപ്പിക്കുന്നു. 2019 സെപ്റ്റംബർ ഒൻപതിനകം അവർ സ്വരാജ്യത്തേക്കു മടങ്ങാത്തപക്ഷം നിർബന്ധമായി തിരിച്ചയയ്ക്കുമെന്നു ഹോംലാൻഡ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജൻ നെയ്ൽസൻ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ മടക്കി അയയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമായാണു നടപടി.

ട്രംപ് പ്രസിഡന്റായ ശേഷം യുഎസ് സംരക്ഷണം അവസാനിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് എൽ സാൽവദോർ. 1980 മുതൽ യുഎസിൽ കഴിയുന്നവർ ഇക്കൂട്ടത്തിലുണ്ട്. ആഭ്യന്തരയുദ്ധം, അക്രമം, ഭൂചലനം, ദാരിദ്ര്യം എന്നിവ മൂലം മെക്സിക്കോ വഴി അനധികൃതമായി യുഎസിൽ കടന്നവരാണ് ഇവരിലേറെയും.