Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിഴൽ മന്ത്രിസഭ’യിൽ പ്രീതി കൗർ ഗിൽ

ലണ്ടൻ∙ ബ്രിട്ടനിലെ പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിൽ ആദ്യ സിഖ് വനിതാ എംപി പ്രീതി കൗർ ഗിൽ. ലേബർ പാർട്ടി നേതാവ് ജെറിമി കോർബിന്റെ നേതൃത്വത്തിലുള്ള ‘നിഴൽ മന്ത്രിസഭ’യിലാണു പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സർക്കാരെ’ന്നു വിശേഷിപ്പിച്ചു കോർബിൻ നടത്തിയ പുതുവർഷ അഴിച്ചുപണിയിലാണു രാജ്യാന്തര വികസന നിഴൽമന്ത്രിയായി പ്രീതിക്കു സ്ഥാനക്കയറ്റം. വിവിധ വകുപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും വിഷയങ്ങൾ പഠിച്ച് ആവശ്യമെങ്കിൽ വിമർശിക്കുന്നതിനുമാണ് മന്ത്രിസഭയ്ക്കു ബദലായി പ്രതിപക്ഷം നിഴൽമന്ത്രിസഭ രൂപീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.