Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരാക്രമണം: 6 പൊലീസുകാർ കൊല്ലപ്പെട്ടു

കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരാക്രമണത്തിൽ ആറു പൊലീസുകാർ കൊല്ലപ്പെട്ടു. തുർബാതിൽ അതിർത്തി പൊലീസിലെ അഞ്ചുപേരെ കൊലപ്പെടുത്തിയതിനു പിന്നാലെ ക്വറ്റയിൽ ഒരാളെ വധിച്ചു. ബലൂചിസ്ഥാനിൽ സേനയ്ക്കെതിരെ ഭീകരരും വിഘടനവാദികളും ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.