Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുമായി ചർച്ചയ്ക്ക് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്∙ നിയന്ത്രണ രേഖയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഇന്ത്യയുമായി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തലത്തിലുള്ള ചർച്ചയ്ക്കു പാക്ക് നീക്കം. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈനികർ നടത്തിയ വെടിവയ്പിൽ തങ്ങളുടെ നാലു ജവാന്മാർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരുക്കേൽക്കുകയും ചെയ്തതായി പാക്കിസ്ഥാൻ വ്യക്തമാക്കിയതിനു പിന്നാലെയാണു ചർച്ചയ്ക്കുള്ള നിർദേശം.

ഡിജിഎംഒ തലത്തിലുള്ള ചർച്ചയ്ക്കുള്ള നിർദേശം പരിഗണിച്ചുവരികയാണെന്നു പാക്ക് പ്രതിരോധമന്ത്രാലയം ഉദ്യോഗസ്ഥർ, സെനറ്റ് പ്രതിരോധ സമിതിയിയെ അറിയിച്ചതായി ഡോൺ പത്രം റിപ്പോർട്ടു ചെയ്തു. പാക്ക് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നവംബറിൽ ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാർ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു.