Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് ആപാദചൂ‍ഡം ആരോഗ്യവാൻ! (ഇത്തിരി പൊണ്ണത്തടി ഒഴിച്ചാൽ)

Donald Trump

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (71) ഇത്തിരി പൊണ്ണത്തടി ഒഴിച്ചാൽ പൂർണ ആരോഗ്യനാവാനെന്നു വൈദ്യപരിശോധനാഫലം. ഭക്ഷണകാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ 200 വയസ്സുവരെ ജീവിക്കാമെന്നും പ്രസിഡന്റിനുള്ള വാർഷിക വൈദ്യപരിശോധനയ്ക്കുശേഷം ഡോക്ടർ പറഞ്ഞു.

വ്യായാമമോ ഭക്ഷണകാര്യത്തിൽ ്രശദ്ധയോ ഇല്ലെങ്കിലും ആറടി മൂന്നിഞ്ച് ഉയരവും 108 കിലോഗ്രാം തൂക്കവുമുള്ള ട്രംപിന്റെ ആരോഗ്യരഹസ്യം പാരമ്പര്യമാണെന്നാണു ഡോക്ടറുടെ വിലയിരുത്തൽ. മദ്യപാനവും പുകവലിയും ഇല്ലാത്തതിന്റെ ഗുണങ്ങളും ശരീരത്തിലുണ്ട്. നാലര മുതൽ ആറു വരെ കിലോഗ്രാം വരെ ശരീരഭാരം കുറയ്ക്കാമെന്നു പ്രസിഡന്റ് സമ്മതിച്ചതായി റിയർ അഡ്മിറൽ ഡോ. റോണി ജാക്സൺ പറഞ്ഞു.

പതിവില്ലാതെ ഒരു മണിക്കൂർ നീണ്ട മാധ്യമസമ്മേളനം നടത്തിയാണു സൈനിക ഡോക്ടർ ട്രംപിന്റെ വൈദ്യപരിശോധനാ ഫലം പുറത്തുവിട്ടത്. പ്രസിഡന്റായശേഷമുള്ള ആദ്യ വൈദ്യപരിശോധനയാണിത്. വാർഷിക പരിശോധനയുടെ ഭാഗമല്ലെങ്കിലും ഓർമശേഷിയും ധാരണാശേഷിയും വിലയിരുത്തുന്ന ‘കോഗ്‌നിറ്റീവ്’ ടെസ്റ്റിനു കൂടി ട്രംപ് സ്വയം വിധേയനായി. കിട്ടിയ സ്കോർ 30ൽ 30. ഈയിടെ പുറത്തിറങ്ങിയ വിവാദ പുസ്തകം ട്രംപിന്റെ മാനസികനിലയെപ്പറ്റി സംശയം ഉന്നയിച്ചിരുന്നു.