Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജഴ്സി അറ്റോർണി ജനറലായി സിഖുകാരൻ

gurbir-singh-grewal

ന്യൂയോർക്ക്∙ യുഎസ് സംസ്ഥാനമായ ന്യൂജഴ്സിയിലെ അറ്റോർണി ജനറലായി ഇന്ത്യൻ വംശജൻ ഗുർബിർ സിങ് ഗ്രേവാൾ (44). യുഎസിൽ ഇൗ സ്ഥാനത്തെത്തുന്ന ആദ്യ സിഖുകാരനാണ്. ന്യൂജഴ്സി ലോ എൻഫോഴ്സ്മെന്റ് മേധാവിയും ബെർഗൻ കൗണ്ടിയിൽ പ്രോസിക്യൂട്ടറുമായിരുന്നു. 2010 മുതൽ നെവാർക്കിലെ യുഎസ് അറ്റോർണി ഓഫിസിൽ കംപ്യൂട്ടർ ഹാക്കിങ്, സാമ്പത്തിക കുറ്റങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഉപമേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.