Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയം നവാസ് മൽസരിക്കും

Mariyam Sharif

ഇസ്​ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പുത്രി മറിയം നവാസ് (44) ഈ വർഷം മധ്യത്തോടെ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു മാധ്യമ റിപ്പോർട്ട്. 2013ൽ ഷരീഫ് വിജയിച്ച ലഹോറിലെ എൻഎ 120 മണ്ഡ‍ലത്തിലാവും അവർ മൽസരിക്കുക.

പാക്കിസ്ഥാൻ മുസ്​ലിം ലീഗിലെ രണ്ടാം തലമുറ നേതാവായി വളർത്തിയെടുക്കപ്പെട്ട മറിയം വാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. പാനമ അഴിമതിക്കേസിൽ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്നാണ് അറുപത്തെട്ടുകാരനായ ഷരീഫ് രാജിവച്ചത്.