Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദിക്കു നേരെ ഹൂതി മിസൈൽ ആക്രമണം വീണ്ടും

സനാ ∙ തെക്കൻ സൗദി പ്രവിശ്യയായ നജ്റാനു നേരെ യെമനിൽനിന്നുള്ള ഹൂതി വിമതസേന ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. എന്നാൽ തങ്ങളുടെ വ്യോമസേന മിസൈൽ തകർത്തതായി സൗദി അറേബ്യയുടെ സൈനിക വക്താവു പറഞ്ഞു.

സൗദിയുടെ സൈനിക താവളത്തെയാണു മിസൈൽ ലക്ഷ്യംവച്ചതെന്നു ഹൂതികളുടെ ഔദ്യോഗിക ടിവി റിപ്പോർട്ട് ചെയ്തു. ഇറാനുമായി ബന്ധം പുലർത്തുന്ന ഹൂതികൾ സൗദിക്കെതിരെ ഒട്ടേറെ മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.