Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പുതിയ ജിഹാദി ജോൺ’ സിദ്ധാർഥ് ധർ ആഗോള ഭീകര പട്ടികയിൽ

New-Jihadi-John

വാഷിങ്ടൻ∙ ഐഎസ് ഭീകരരായ ബ്രിട്ടിഷ് പൗരനും ഇന്ത്യൻ വംശജനുമായ സിദ്ധാർഥ ധർ, മൊറോക്കോ വംശജനായ ബൽജിയം പൗരൻ‍ അബ്ദൽ ലത്തീഫ് ഗയ്നി എന്നിവരെ യുഎസ് ആഗോള ഭീകരൻമാരുടെ പട്ടികയിൽപെടുത്തി ഉപരോധമേർപ്പെടുത്തി. ‘പുത്തൻ ജിഹാദി ജോൺ’ എന്ന് അറിയപ്പെടുന്ന ഇയാൾ ഐഎസിന്റെ സീനിയർ കമാൻഡറാണ്.

ബ്രിട്ടനുവേണ്ടി ചാരപ്രവൃത്തി ചെയ്യുന്നുവെന്നാരോപിച്ച് ഐഎസ് തടവുകാരെ കൊല്ലുന്നതു ചിത്രീകരിച്ച ജനുവരി 2016ലെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട മുഖംമൂടിധാരി സിദ്ധാർഥയാണെന്നാണു റിപ്പോർട്ട്. അബു റുമൈസാ എന്ന പേരിൽ മതം മാറിയ സിദ്ധാർഥ, ബ്രിട്ടിഷ് പൊലീസിനെ വെട്ടിച്ചു ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം 2014ൽ സിറിയയിലെത്തുകയായിരുന്നു. അബ്ദൽ ലത്തീഫ് ഗയ്നിയും മധ്യപൂർവദേശത്ത് ഐഎസിനൊപ്പം ചേർന്നു യുദ്ധം ചെയ്യുന്നുവെന്നാണു റിപ്പോർട്ട്.