Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെയ്ൻസ്റ്റെയിന് എതിരെ ഇന്ത്യൻ വംശജ

വാഷിങ്ടൻ∙ ലൈംഗിക ആരോപണം നേരിടുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ പുതിയ പരാതി. ആരോപണവുമായി എത്തിയതു വെയ്ൻസ്റ്റെയ്ന്റെ ഓഫിസിലെ ഇന്ത്യൻ വംശജയായ മുൻ ജീവനക്കാരി സൻദീപ് റേഹാൽ. വെയ്ൻസ്റ്റെയ്ന്റെ അവിഹിതബന്ധങ്ങളെല്ലാമറിയുന്ന മനഃസാക്ഷി സൂക്ഷിപ്പുകാരിയായിരുന്നു ഇവർ.

വെയ്ൻസ്റ്റെയ്ന്റ കമ്പനിയിൽ അദ്ദേഹത്തിന്റെ സഹായിയായി ജോലി ചെയ്ത രണ്ടു വർഷം അയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും അപമാനകരമായ ജോലികൾ ചെയ്യാ‍ൻ നിർബന്ധിച്ചെന്നുമാണു സൻദീപിന്റെ പരാതി. ന്യൂയോർക്കിലെ ഡിസ്ട്രിക്ട് കോടതിയിലാണു കേസു കൊടുത്തിരിക്കുന്നത്. വെയ്ൻസ്റ്റെയ്നു കോടതി സമൻസ് അയച്ചിട്ടുണ്ട്.