Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദാനി ഗ്രൂപ്പിന് ഓസ്ട്രേലിയയിൽ‌ തിരിച്ചടി

മെൽബൺ ∙ കൽക്കരി ഖനി തുറമുഖവുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയിലെ അദാനി ബിസിനസ് ഗ്രൂപ്പിന്റെ നിർദിഷ്ട റെയിൽവേ ലൈൻ പദ്ധതിക്കു ധനസഹായം നൽകില്ലെന്ന് ഓസ്ട്രേലിയയിലെ സർക്കാർ വ്യക്തമാക്കി. തങ്ങളുടെ കാർമൈക്കൽ കൽക്കരി ഖനിയെ ക്വീൻസ് ലാൻഡ് തുറമുഖവുമായി ബന്ധിപ്പിക്കാനുള്ള 400 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ലൈൻ പദ്ധതിക്കു 90 കോടി ഡോളറിന്റെ സഹായ വായ്പ ലഭിക്കാനാണ് അദാനി ഗ്രൂപ്പ് ഓസ്ട്രേലിയ സർക്കാരിനെ സമീപിച്ചത്.

കാർമൈക്കൽ കൽക്കരി ഖനി വാങ്ങി 2010ലാണ് അദാനി ഗ്രൂപ്പ് ഓസ്ട്രേലിയയിലെ ബിസിനസ് രംഗത്തു പ്രവേശിച്ചത്. എന്നാൽ നിർദിഷ്ട റെയിൽവേ ലൈൻ പദ്ധതിക്കെതിരെ വിവിധ പരിസ്ഥിതി സംഘടനകൾ ശക്തമായി രംഗത്തുവന്നിരുന്നു. സർക്കാർ വായ്പ നിഷേധിച്ചതിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

related stories