Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തിൽ വെളുത്ത പൊടി; ട്രംപിന്റെ മരുമകൾ ആശുപത്രിയിൽ

Vanessa-trump

ന്യൂയോർക്ക്∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൾ വനേസ ട്രംപിന് ഭർത്താവിന്റെ പേരിൽ വന്ന കത്തു പൊട്ടിച്ചപ്പോൾ കിട്ടിയത് വെളുത്ത പൊടി. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ വനേസയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും ആശുപത്രിയിലാക്കി.

പൊടി അപകടകാരിയല്ലെന്നു പിന്നീടു പരിശോധനയിൽ തെളിഞ്ഞു. ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ മൻഹാറ്റനിലെ അപാർട്മെന്റിലാണു വെളുത്ത പൊടി അടങ്ങിയ കവർ എത്തിയത്. ഇത്തരം തരംതാണ പ്രവൃത്തികൾ അരോചകം എന്നായിരുന്നു ട്രംപ് ജൂനിയറിന്റെ പ്രതികരണം.