Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ പുതിയ അണ്വായുധങ്ങൾ നിർമിക്കുന്നതായി യുഎസ് ചാരസംഘടന

nuclear-pakistan

വാഷിങ്ടൻ ∙ ഹ്രസ്വദൂര ആയുധങ്ങൾ ഉൾപ്പെടെ പാക്കിസ്ഥാൻ ഒട്ടേറെ അത്യാധുനിക അണ്വായുധങ്ങൾ നിർമിക്കുന്നതായി യുഎസ് ഇന്റലിജൻ‌സ് മേധാവി ഡാൻകോട്സ്. പാക്കിസ്ഥാൻ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് അയൽരാജ്യങ്ങൾക്കിടയിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. യുഎസ് കോൺഗ്രസിൽ ലോകവ്യാപകമായുള്ള ഭീകരാക്രമണ ഭീഷണികളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ–പാക്ക് ബന്ധം തുടർന്നും അസ്വാരസ്യം നിറഞ്ഞതായിരിക്കുമെന്നും നിയന്ത്രണരേഖയിൽ അക്രമങ്ങൾ തുടർക്കഥയാകാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ സുരക്ഷിത താവളമുള്ള ഭീകര സംഘടനകൾ‌ ഇന്ത്യയിലും അഫ്ഗാനിലും പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഫലത്തിൽ അതു യുഎസ് താൽപര്യത്തിനു വിരുദ്ധമാകുമെന്നും ഡാൻകോട്സ് ചൂണ്ടിക്കാട്ടി.