Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനി: മുന്നണിക്ക് സിഡിയുവിന്റെ അംഗീകാരം

GERMANY-POLITICS/

ബർലിൻ∙ ജർമനിയിൽ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയുമായി (എസ്പിഡി) ചേർന്നു വിശാല മുന്നണി സർക്കാരുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിന് അംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റ്സ് പാർട്ടി (സിഡിയു) അംഗീകാരം നൽകി. ഇതോടെ രാഷ്ട്രീയാനിശ്ചിതത്വത്തിനൊടുവിൽ മെർക്കലിനു നാലാംവട്ടവും ചാൻസലറായി തുടരാനുള്ള വഴിതെളിഞ്ഞു.

എന്നാൽ, വിശാലമുന്നണി സർക്കാർ സംബന്ധിച്ച് എസ്പിഡിയുടെ തീരുമാനവും നിർണായകമാണ്. ഇതു മാർച്ച് നാലോടെ വ്യക്തമാകും. ഇതിനിടെ, വിമർശകരെക്കൂടി ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്ന് അംഗല മെർക്കൽ അറിയിച്ചു.

പുതുമുഖങ്ങളെക്കൂടി ഉൾപ്പെടുത്തി ‘യുവത്വമുള്ള’ മന്ത്രിസഭയ്ക്കു രൂപം നൽകാനാണു ചാൻസലറുടെ ആലോചന.