Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയഗാനത്തിൽ മാറ്റം വേണ്ടെന്ന് മെർക്കൽ

ബർലിൻ∙ ജർമനിയുടെ ദേശീയഗാനം ലിംഗഭേദമില്ലാത്തതാക്കണമെന്ന നിർദേശം ചാൻസലർ അംഗല മെർക്കൽ തള്ളി. ദേശീയഗാനത്തിലെ ‘ഫാദർലാൻഡ്’ പോലുള്ള പുരുഷമേധാവിത്വ പ്രയോഗങ്ങൾ മാറ്റണമെന്ന് ഇക്വാലിറ്റി കമ്മിഷണറും സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി (എസ്പിഡി) അംഗവുമായ ക്രിസ്റ്റിൻ റോസ് മോറിങ് നിർദേശിച്ചിരുന്നു.

തലമുറകളായി ഉപയോഗിച്ചുവരുന്നതും പാരമ്പര്യത്തിലധിഷ്ഠിതവുമായ ദേശീയഗാനത്തിൽ തൽക്കാലം മാറ്റമൊന്നും വരുത്തേണ്ടതില്ലെന്നു ചാൻസലർ കരുതുന്നതായി അവരുടെ ഓഫിസ് അറിയിച്ചു. എസ്പിഡിയുടെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ മെർക്കലിന്റെ കൺസർവേറ്റീവ് പാർട്ടി ധാരണയിലെത്തിയതു കഴിഞ്ഞ ഞായറാഴ്ചയാണ്. പുതിയ മന്ത്രിസഭ 14ന് അധികാരമേൽക്കും.