Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുങ്ങിത്തപ്പിയെടുത്തു, ‘ലേഡി ലെക്സി’ന്റെ കടൽശയനക്കാഴ്ചകൾ

Us-lexington ‘യുഎസ്എസ് ലെക്സിങ്ടൻ’ കപ്പലിന്റെ ഭാഗങ്ങൾ.

വാഷിങ്ടൻ∙ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാൻ സൈന്യത്തോടു പൊരുതിത്തളർന്നു കോറൽ കടലിലേക്കു മറഞ്ഞ ‘യുഎസ്എസ് ലെക്സിങ്ടൻ’ എന്ന ലേഡി ലെക്സിനെ പോൾ അലന്റെ മുങ്ങൽ വിദഗ്ധർ തപ്പിയെടുത്തു. യുഎസിന്റെ ആദ്യകാല വിമാനവാഹിക്കപ്പലുകളിലൊന്ന് ഓസ്ട്രേലിയൻ തീരത്തിനു കിഴക്കായി കോറൽ കടലിൽ വിശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് ആമസോൺ സഹസ്ഥാപകൻ കൂടിയായ അലന്റെ വൾകൻ കമ്പനി പുറത്തുവിട്ടത്.

USS-lexington ‘യുഎസ്എസ് ലെക്സിങ്ടൻ’ കപ്പലിന്റെ ഭാഗങ്ങൾ.

കോറൽ കടലിൽ 1942 മേയ് നാലു മുതൽ എട്ടു വരെ നടന്ന യുദ്ധത്തിൽ ജപ്പാന്റെ രണ്ടു വിമാനവാഹിനികളോടു നേരിട്ട് ഏറ്റുമുട്ടിയ കപ്പലിനു ടോർപിഡോയും ബോംബുമേറ്റു കേടുപാടു വന്നതോടെ, ശേഷിക്കുന്ന സൈനികരെ രക്ഷപ്പെടുത്തിയശേഷം യുഎസ് സേന തന്നെ കടലിലേക്കു മുക്കുകയായിരുന്നു.

അപ്പോൾ കപ്പലിലുണ്ടായിരുന്ന 35 വിമാനങ്ങളിൽ 11 എണ്ണവും അവശിഷ്ടങ്ങൾക്കൊപ്പമുണ്ട്.