Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്കറൊക്കെ പഴഞ്ചൻ; ട്രംപല്ലേ താരം!

ലൊസാഞ്ചലസ്∙ ഓസ്കർ പുരസ്കാരച്ചടങ്ങിന്റെ ടിവി റേറ്റിങ് കുറഞ്ഞതു ചൂണ്ടിക്കാട്ടി ട്രംപിന്റെ പരമപുച്ഛം. ‘റേറ്റിങ് എങ്ങനെ താഴാതിരിക്കും? താരങ്ങളെന്നു പറയാൻ ഇപ്പോൾ ആരിരിക്കുന്നു, ഞാനല്ലാതെ!’ എന്നു ട്വിറ്ററിൽ വീമ്പിളക്കിയ യുഎസ് പ്രസി‍‍ഡന്റിന് ഉടൻ ലഭിച്ചു ഓസ്കർ ചടങ്ങിന്റെ അവതാരകനായിരുന്ന ജിമ്മി കിമലിന്റെ മറുപടി: ‘ചരിത്രത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രസിഡന്റിനു നന്ദി’. 

ഇതുകൂടാതെ   കിമൽ, മികച്ച ചിത്രത്തിനുള്ള ഓസ്കർ കിട്ടിയ ‘ദ് ഷെയ്പ് ഓഫ് വാട്ടറി’ന്റെ കൂട്ടുപിടിച്ച് ഇങ്ങനെയും പറഞ്ഞു: ‘ഒരു സത്വവുമായി ലൈംഗികബന്ധത്തിലേർപ്പെട്ട്, പക്ഷേ, അതേപ്പറ്റി പറയാൻ കഴിയാത്ത ഒരു സ്ത്രീയുടെ കഥയാണ് ആ സിനിമ. ട്രംപിന്റെ ജീവിതകഥപോലെ’. അശ്ലീലചിത്രനടിയുമായി ട്രംപിന്റെ രഹസ്യബന്ധമാണു കിമൽ പറയാതെ പറഞ്ഞത്.