Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള മുദ്രാവാക്യം കിട്ടി: ‘കീപ് അമേരിക്ക ഗ്രേറ്റ്

Trump - Opra

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ച പഴയ പ്രചാരണ മുദ്രാവാക്യത്തെ ക്രിയാത്മകമായി മാറ്റിയെഴുതി ഡോണൾഡ് ട്രംപ് അടുത്ത തിരഞ്ഞെടുപ്പിനു തയാറെടുക്കുന്നു. പ്രശസ്ത ടിവി അവതാരക ഓപ്ര വിൻഫ്രി എതിർസ്ഥാനാർഥിയായി മൽസരിച്ചാൽ അതു രസമായിരിക്കുമെന്നും പെൻസിൽവേനിയയിലെ റാലിയിൽ ട്രംപ് പറഞ്ഞു.

2020ൽ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പു വരുമ്പോഴേക്കും ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗേൻ’ എന്ന തന്റെ മുദ്രാവാക്യം പഴഞ്ചനാകുമെന്നാണു ട്രംപ് പറഞ്ഞത്. കാരണം, അപ്പോഴേക്കും ട്രംപിനു കീഴിൽ അമേരിക്ക അതിന്റെ മഹത്വം വീണ്ടെടുത്തുകഴിഞ്ഞിരിക്കും. ആ വീണ്ടെടുത്ത മഹത്വം കൈമോശംവരാതെ സൂക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന ‘കീപ് അമേരിക്ക ഗ്രേറ്റ്’ എന്ന മുദ്രാവാക്യമാകും 2020ൽ അദ്ദേഹം ഉപയോഗിക്കുക.

ഓപ്ര വിൻഫ്രിയുടെ ദൗർബല്യങ്ങൾ തനിക്കറിയാമെന്നും സ്ഥാനാർഥിയായാൽ അവർക്കു തിരഞ്ഞെടുപ്പുകാലം ക്ലേശഭരിതമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.