Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ കാശ് തിരിച്ചു തര‌ാം: അശ്ലീല നടി

Donald-Trump-Stormy-Daniels

ന്യൂയോർക്ക്∙ പഴയ രഹസ്യബന്ധം മൂടിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസിനു നൽകിയ പണം തിരിച്ചുനൽകാമെന്നു നടി. നടിയുടെ അഭിഭാഷകൻ മൈക്കൽ അവനറ്റിയാണു ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കോഹന് ഇക്കാര്യം അറിയിച്ചു കത്തു നൽകിയത്.

നടിയുടെ അഭിമുഖം സിഎൻഎൻ ചാനലിൽ സംപ്രേഷണം ചെയ്യുന്നതു തടയാൻ ഒരു നടപടിയും എടുക്കരുതെന്നും 2016ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു കൊടുത്ത 1.3 ലക്ഷം ഡോളർ ട്രംപ് പറയുന്ന ഏത് അക്കൗണ്ടിലും നിക്ഷേപിക്കാമെന്നും കത്തിൽ വ്യക്തമാക്കുന്നു.