Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെതിരെ കേസ് നടത്താൻ സ്റ്റോമി പിരിവിനിറങ്ങുന്നു

Trump-and-Stormy-Daniels

ലൊസാഞ്ചലസ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അശ്ലീലചിത്രനടി സ്റ്റോമി ഡാനിയൽസ് കൊടുത്ത കേസിൽ വാദം കേൾക്കൽ ജൂലൈ 12ന്. 2006–2007 കാലഘട്ടത്തിലെ ട്രംപുമായുള്ള അടുത്തബന്ധം രഹസ്യമായി സൂക്ഷിക്കാൻ സമ്മതിച്ച് 1.3 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയതു റദ്ദാക്കിക്കിട്ടാനാണു നടി കലിഫോർണിയയിലെ കോടതിയെ സമീപിച്ചത്.

രഹസ്യബന്ധത്തെക്കുറിച്ചു ചാനൽ അഭിമുഖങ്ങളിലൂടെയും മറ്റും തുറന്നുപറയാൻ സ്റ്റോമി ഇപ്പോൾ ആഗ്രഹിക്കുന്നു. പണ്ടു കൈപ്പറ്റിയ പണം തിരിച്ചുകൊടുക്കാനുള്ള സന്നദ്ധത അറിയിച്ചു കത്തയച്ചത് ട്രംപിന്റെ അഭിഭാഷകൻ അവഗണിച്ചു.

ഇതിനിടെ, കേസു നടത്തിപ്പിനുള്ള പണം കണ്ടെത്താൻ സ്റ്റോമിയുടെ ഇന്റർനെറ്റ് വഴിയുള്ള പ്രചാരണത്തിനു നല്ല പ്രതികരണം. ആയിരത്തിയഞ്ഞൂറോളം പേരിൽനിന്ന് ഇതുവരെ 40,000 ഡോളർ ലഭിച്ചിട്ടുണ്ടെന്നാണു വിവരം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, 2016 നവംബറിലാണു സ്റ്റെഫനി ക്ലിഫ‍ഡ് എന്ന സ്റ്റോമി ഡാനിയൽസിന് എസൻഷ്യൽ കൺസൽറ്റന്റ്സ് എൽഎൽസി എന്ന കമ്പനി 1.3 ലക്ഷം ഡോളർ കൊടുത്തു കരാറുണ്ടാക്കിയത്.

ട്രംപിന് അശ്ലീലചിത്ര നടിയുമായി പഴയ ബന്ധം പ്രസിഡന്റ് തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനു തിരിച്ചടിയാകുമോയെന്നു ഭയന്നാണു ട്രംപ് മറ്റൊരു പേരിൽ കരാറുണ്ടാക്കിയത്.