Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായി 10 മാസത്തെ ബന്ധം: ‘പ്ലേബോയ്’ മുൻ മോഡൽ

Trump-with-Karen ട്രംപുമൊത്തു നിൽക്കുന്ന ചിത്രം കരൺ മക്‌ഡൂഗൽ 2015ൽ ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. പിന്നീട് നീക്കം ചെയ്തു.

ലൊസാഞ്ചലസ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തനിക്കു പത്തുമാസം നീണ്ട പ്രേമബന്ധമുണ്ടായിരുന്നുവെന്നു പ്ലേബോയ് മുൻമോഡൽ. ആദ്യതവണ അടുത്തിടപഴകിയശേഷം തനിക്കു പണം തരാൻ ട്രംപ് ശ്രമിച്ചതായും കരൺ മക്‌ഡൂഗൽ വ്യാഴാഴ്ച സിഎൻഎൻ ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി.

2006ൽ ബെവർലി ഹിൽസ് ഹോട്ടലിലാണു സംഭവം. ‘എനിക്കദ്ദേഹം പണം തരാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു, ഞാൻ അത്തരമൊരു പെണ്ണല്ല. അന്നു വീട്ടിലേക്കു മടങ്ങുന്ന വഴിയിലെല്ലാം ഞാൻ കരഞ്ഞു. അദ്ദേഹത്തെ വീണ്ടും കാണുമെന്നു കരുതിയില്ല. പക്ഷേ, പിന്നീട് എന്നെ തിരിച്ചുവിളിച്ച അദ്ദേഹം ബന്ധം തുടരാമെന്നു സമ്മതിച്ചു’– അഭിമുഖത്തിൽ ഉടനീളം ട്രംപിനെപ്പറ്റി നല്ല വാക്കുകളാണു മക്‌ഡൂഗൽ പറഞ്ഞത്.

കുറ്റബോധം മൂലം പത്തുമാസത്തിനുശേഷം 2007 ഏപ്രിലിൽ ബന്ധം അവസാനിപ്പിച്ചുവെന്നും മക്‌ഡൂഗൽ പറയുന്നു. 2005ൽ ആണ് ഇപ്പോഴത്തെ ഭാര്യ മെലനിയയെ ട്രംപ് വിവാഹം ചെയ്തത്. പ്രഥമ വനിത മെലനിയ ട്രംപിനോടു താൻ മാപ്പപേക്ഷിക്കുന്നുവെന്നും മക്‌ഡൂഗൽ പറഞ്ഞു.