Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യശരീരത്തിൽ ഒരു അവയവം കൂടി

ലണ്ടൻ∙ മനുഷ്യശരീരത്തിൽ മറഞ്ഞിരുന്ന ഒരു പുതിയ അവയവം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ.  ഇതാകും ഒരുപക്ഷേ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം. ശരീരത്തിനുള്ളിലെ ജലവിതരണവുമായി ബന്ധപ്പെട്ട് ഒരു രാജപാത പോലെ ശരീരം മുഴുവൻ പടർന്നുകിടക്കുന്ന ദ്രവം നിറഞ്ഞ കുഴികളാണിത്. എന്നാൽ ഈ സംവിധാനത്തെ ഒരു അവയവം എന്നു വിളിക്കണമെങ്കിൽ ശാസ്ത്രജ്ഞൻമാർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുണ്ട്. ശരീരത്തിനുള്ളിലെ ദ്രവസഞ്ചാരത്തിന് ഇപ്രകാരം ഒരു കേന്ദ്രീകൃത വ്യവസ്ഥയുണ്ടെന്ന് മുൻപു കണ്ടെത്തിയിരുന്നില്ല.കോശങ്ങ ൾതമ്മിൽ ബന്ധിക്കുന്ന ഭാഗത്തു തൊലിക്കു താഴെ മറ്റെല്ലാ അവയവങ്ങളെയും ചുറ്റിപ്പറ്റിയാണീ പുതിയ അവയവം നിലകൊളളുന്നത്.