Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പെയ്സ് എക്സ് 10 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു

വാഷിങ്ടൻ∙ അമേരിക്കൻ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ് 10 ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചു. ഇറിഡിയം കമ്യൂണിക്കേഷൻസ് എന്ന യുഎസ് ടെലികോം കമ്പനിക്കു വേണ്ടിയാണിത്. ഇതോടെ ഇറിഡിയത്തിനു വേണ്ടി സ്പെയ്സ് എക്സ് ബഹിരാകാശത്തെത്തിച്ച ഉപഗ്രഹങ്ങളുടെ എണ്ണം അൻപതായി.

വിശ്വസ്ത റോക്കറ്റായ ഫാൽക്കൺ ഒൻപതാണു പുതിയ വിക്ഷേപണവും നടത്തിയത്. ചെലവു ചുരുക്കുന്നതിനായി, വിക്ഷേപിക്കുന്ന റോക്കറ്റിന്റെ ചില ഭാഗങ്ങൾ വീണ്ടെടുത്ത് പുനരുപയോഗിക്കുന്ന സ്പെയ്സ് എക്സ്, പേലോഡ് ഫെയറിങ് വീണ്ടെടുക്കാൻ കപ്പൽ സജ്ജമാക്കിയെങ്കിലും വിജയിച്ചില്ല. റോക്കറ്റുകളുടെ ശിരോഭാഗത്ത് ഉപഗ്രഹങ്ങളെ വഹിക്കുന്ന സംവിധാനമാണു പേലോഡ് ഫെയറിങ്. ഇതിനു 37 കോടി രൂപയിലധികം വിലവരും.