Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ‌മിസൈൽകൂടി സൗദി തകർത്തു

റിയാദ്∙ യെമനിലെ ഹൂതി വിമതർ തൊടുത്ത ഒരു ബാലിസ്റ്റിക് മിസൈൽ കൂടി സൗദി വ്യോമസേന തകർത്തു. തെക്കുപടിഞ്ഞാറൻ നഗരമായ ജസൻ ലക്ഷ്യമിട്ട് വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് മിസൈലെത്തിയത്. ജനവാസകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൗദി അവകാശപ്പെടുന്നു.