Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിലെ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ ആയുഷ് കേന്ദ്രം തുറന്നു

ayush-centre-inauguration ലണ്ടൻ സെന്റ് ചാൾസ് ഹോസ്പിറ്റലിലെ ആയുഷ് കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൾസ് രാജകുമാരനും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഐസക് മത്തായി നൂറനാൽ സമീപം.

ലണ്ടൻ ∙ ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ഇന്ത്യൻ ചികിൽസാ സമ്പ്രദായങ്ങൾക്കു ബ്രിട്ടനിലും കേന്ദ്രമായി. ലണ്ടനിലെ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ ആയുഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൾസ് രാജകുമാരനും ചേർന്നു നിർവഹിച്ചു. കേന്ദ്ര സർക്കാരിനു കീഴിലുള്ള ആയുഷ് വകുപ്പും ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള ഏഷ്യ ഫൗണ്ടേഷനുമാണു ധനസഹായം നൽകുന്നത്.

ഹോളിസ്റ്റിക് മെഡിസിൻ രംഗത്തെ പ്രമുഖരായ സൗഖ്യയുമായി കൈകോർത്താണ് ആയുഷ് കേന്ദ്രത്തിന്റെ പ്രവർത്തനം. ബെംഗളൂരു ആസ്ഥാനമായുള്ള സൗഖ്യയുടെ സ്ഥാപകൻ ഡോ. ഐസക് മത്തായി ഉപദേഷ്ടാവാണ്. റഫറൽ സമ്പ്രദായത്തിലാണു ചികിൽസ. യോഗ ഉൾപ്പെടെ സൗകര്യങ്ങൾ സെന്റ് ചാൾസ് ഹോസ്പിറ്റലിൽ നേരത്തേതന്നെയുണ്ട്.