Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയ കാട്ടുതീ: മരണം 42; 200 പേരെ കാണാതായി

california-fire ബാക്കിപത്രം: യുഎസിലെ കലിഫോർണിയയിലെ പാരഡൈസ് പട്ടണത്തിൽ വീടുകൾ കാട്ടുതീയിൽപെട്ടു നശിച്ച നിലയിൽ. ചിത്രം: എപി

പാരഡൈസ് (കലിഫോർണിയ)∙ യുഎസിലെ കലിഫോർണിയയിൽ ജനവാസകേന്ദ്രങ്ങളിലേക്കു പടർന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 42 ആയി. കലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. ഇരുന്നൂറിലേറെ ആളുകളെ കാണാതായിട്ടുണ്ട്. 5000 ത്തിലേറെ അഗ്നിശമനസേനാംഗങ്ങൾ തീ നിയന്ത്രിക്കാൻ അഹോരാത്രം പണിപ്പെടുകയാണ്. പാരഡൈസ് പട്ടണത്തിൽ 6,700 വീടുകൾ ചാമ്പലായി. അകെ രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു.