Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിഫോർണിയ കാട്ടുതീ: മരണം 50

california-fire കലിഫോർണിയയിലെ പാരഡൈസ് പട്ടണത്തിൽ, കാട്ടുതീ കാരണം കത്തിക്കരിഞ്ഞ പാർക്കിൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ നടത്തുന്ന അഗ്നിശമനസേനാംഗങ്ങൾ. ചിത്രം: എപി

പാരഡൈസ് ∙ യുഎസിലെ കലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. മരണസംഖ്യ ഇനിയും വർധിച്ചേക്കാം. കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്കു പടർന്നു നിയന്ത്രണാതീതമായപ്പോൾ പാരഡൈസ് പട്ടണത്തിലെ 50,600 ഹെക്ടറിലെ കെട്ടിടങ്ങൾ ഉൾപ്പെടെ എല്ലാം കത്തിക്കരിഞ്ഞു. 6,500 വീടുകളും 260 വാണിജ്യ സ്ഥാപനങ്ങളും ചാമ്പലായി. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്.