ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ നാമത്തിൽ യുഎസ് വിമാനത്താവളം

muhammad-ali-1
SHARE

ന്യൂയോർക്ക്∙ മഹാനായ ബോക്‌സിങ് പ്രതിഭ മുഹമ്മദ് അലിയുടെ സ്മരണയ്ക്കു മുന്നിൽ ലൂയിവിൽ നഗരം വീണ്ടും നമിച്ചു. അവിടെത്തെ വിമാനത്താവളത്തിന്റെ പേര് ഇനി കറുത്തമുത്തിന്റെ നാമത്തിൽ– ലൂയിവിൽ മുഹമ്മദ് അലി രാജ്യാന്തര വിമാനത്താവളം. യുഎസിലെ കെന്റക്കി സംസ്ഥാനത്തെ ലൂയിവി‍ൽ അലിയുടെ ജന്മദേശമാണ്. പേരു മാറിയാലും, വിമാനത്താവളത്തിന്റെ തിരിച്ചറിയൽ കോഡ്, ‘സ്റ്റാൻഡിഫോർഡ് ഫീൽഡ്’ എന്ന പഴയ പേരുമായി ബന്ധപ്പെട്ട ‘എസ്ഡിഎഫ്’ എന്നു തന്നെയായിരിക്കും.

ജൂണിൽ അലിയുടെ 3–ാം ചരമവാർഷികമാണ്. ബോക്സിങ് താരമെന്നതിലുപരി രാഷ്ട്രീയ സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു അലി. ഇടിക്കൂട്ടിൽ എതിരാളികളെ ചുരുട്ടിക്കൂട്ടിയ കരുത്തൻ അവസാനവർഷങ്ങളിൽ പാർക്കിൻസൻ രോഗത്തിന്റെ പിടിയിലായിരുന്നു. 2016 ജൂൺ 3ന് 74–ാം വയസ്സിൽ അന്തരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA