രണ്ടേ രണ്ടു വർഷം; ട്രംപ് പറഞ്ഞത് 8158 അസത്യങ്ങൾ

Donald-Trump-2
SHARE

വാഷിങ്ടൻ ∙ അധികാരത്തിൽ 2 വർഷം പിന്നിടുമ്പോൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 8158 അസത്യ പ്രസ്താവനകൾ നടത്തിയതായി റിപ്പോർട്ട്. പ്രസിഡന്റിന്റെ സംശയകരമായ ഓരോ പ്രസ്താവനയുടെയും അവകാശവാദത്തിന്റെയും ആധികാരികത പരിശോധിക്കുകയും വസ്തുത വിലയിരുത്തുകയും ചെയ്ത ‘ഫാക്ട് ചെക്’ വെബ്സൈറ്റ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വാഷിങ്ടൻ പോസ്റ്റ് ഈ വിവരം വെളിപ്പെടുത്തിയത്.

കഴിഞ്ഞവർഷം മാത്രം വസ്തുതകളുടെ പിൻബലമില്ലാത്ത ആറായിരത്തിലേറെ പ്രസ്താവനകളാണു പ്രസിഡന്റ് നടത്തിയത്. അധികാരത്തിലെ ആദ്യ 100 ദിവസത്തിൽ അടിസ്ഥാനമില്ലാത്ത 492 അവകാശവാദങ്ങൾ നടത്തി. കഴിഞ്ഞ ഒക്ടോബറിൽ മാത്രം, ഇടക്കാല തിരഞ്ഞെടുപ്പിനു മുന്നോടിയായി 1200 തെറ്റായ അവകാശവാദങ്ങളും. കുടിയേറ്റം സംബന്ധിച്ചായിരുന്നു ട്രംപിന്റെ ഏറ്റവും കൂടുതൽ നുണകൾ– 1433. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ മാത്രം കുടിയേറ്റത്തെപ്പറ്റി 300 ലേറെ തെറ്റായ അവകാശവാദങ്ങൾ വന്നു. രണ്ടാമതു വിദേശനയമാണ്– 900. വ്യാപാരം സംബന്ധിച്ച് 854. കഴിഞ്ഞ ഞായറാഴ്ചയാണു ട്രംപ് അധികാരത്തിൽ 2 വർഷം പിന്നിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA